രാമപുരം അസ്സോസിയേഷൻ ഓണാഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

രാമപുരം അസ്സോസിയേഷൻ ഓണാഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി: ആഘോഷങ്ങളും ആരവങ്ങളും ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും കൊണ്ട് മനസ്സിൽ മായാതെ നിൽക്കുന്ന പോയ വർഷങ്ങളിലെ കുളിരോർമ്മകളുടെ, മലയാള മണ്ണിന്റെ ഗൃഹാതുരത്വം ഉണർത്തിക്കൊണ്ട് കടന്നുവന്ന "പൊന്നോണം 2022" രാമപുരം അസോസിയേഷൻ ഓഫ് കുവൈറ്റ്, യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ അതിവിപുലമായ പരിപാടികളോടെ നടത്തി.

രാമപുരം അസോസിയേഷൻ പ്രസിഡന്റ് അനൂപ് ആലനോലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രിയും രാമപുരം സ്വദേശിയുമായ റോഷി അഗസ്റ്റിൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാക്സൺ ടോം സ്വാഗതവും രക്ഷാധികാരികളായ ഡൊമിനിക് ഏറത്ത്, ചെസിൽ ചെറിയാൻ എന്നിവർ ആശംസകളും അർപ്പിച്ചു. ട്രഷറർ സിബി സ്കറിയ നന്ദി പറഞ്ഞു.

വിവിധ സംഘടനാ ഭാരവാഹികളും മാധ്യമപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അസോസിയേഷൻ അംഗങ്ങൾ നടത്തിയ വിവിധയിനം കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കുവൈറ്റിലെ പ്രമുഖ ഗായകരുടെ ഗാനമേളയും ചടങ്ങിന് മിഴിവേകി. 

ജാതിമത വ്യത്യാസമില്ലാതെ മനസ്സിൽ നന്മയുടെ തിരി തെളിയിച്ചുകൊണ്ട് നടത്തിയ ആഘോഷ പരിപാടികൾ ഓരോന്നും വരും തലമുറയ്ക്ക് സമാധാനത്തിന്റെയും സൗഹൃദ മനോഭാവത്തിന്റെയും ആവശ്യകത ഉൾക്കൊള്ളുവാൻ കഴിയുന്ന വിധത്തിൽ ഉള്ളതായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.