നെഞ്ചിലും മുഖത്തും കഴുത്തിലുമായി ആറ് ബുള്ളറ്റുകൾ; ഇറാൻ പ്രക്ഷോഭത്തിൽ ഇരുപതുകാരിക്ക് ദാരുണാന്ത്യം

നെഞ്ചിലും മുഖത്തും കഴുത്തിലുമായി ആറ് ബുള്ളറ്റുകൾ; ഇറാൻ പ്രക്ഷോഭത്തിൽ ഇരുപതുകാരിക്ക് ദാരുണാന്ത്യം

ഇറാൻ: ടെഹ്റാൻ ഹിജാബ് പ്രക്ഷോഭത്തിനിടെ യുവതിയ്ക്ക് ദാരുണാന്ത്യം. ഹാദിസ് നജാഫി എന്ന ഇരുപതുകാരിയായ വിദ്യാർത്ഥിനിയാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മുഖത്തും കൈയിലും കഴുത്തിലുമായി ആറോളം വെടിയുണ്ടകൾ തുളച്ചുകയറി എന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കറാജിയിൽ പ്രതിഷേധക്കാർക്കൊപ്പം അണിചേരാൻ തുടങ്ങുമ്പോഴാണ് ഹാദിസിന് നേരെ വെടിയുതിർത്തത്. എന്നാൽ കയ്യിൽ ആയുധങ്ങളോ പോസ്റ്ററുകളോ ഒന്നും ഉണ്ടായിരുന്നില്ല. യാതൊരു പ്രകോപനവും ഇല്ലാതെയാണ് വെടിയുതിർത്തത്. 

മുടി പോണിറ്റെയിൽ കെട്ടി ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്നു നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരണത്തിനു തൊട്ടു മുൻപുള്ള ദൃശ്യങ്ങളാണ് എന്നാണ് വിവരം പ്രതിഷേധത്തിൽ പങ്കെടുക്കുമ്പോൾ ഹിജാബ് ധരിച്ചിരുന്നില്ല.    


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.