സുപ്രീം കോടതിയിൽ താക്കറെ പക്ഷത്തിന് തിരിച്ചടി; യഥാര്‍ഥ ശിവസേനയെ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും

സുപ്രീം കോടതിയിൽ താക്കറെ പക്ഷത്തിന് തിരിച്ചടി; യഥാര്‍ഥ ശിവസേനയെ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും

ന്യൂഡല്‍ഹി: ഏകനാഥ് ഷിൻഡേ പക്ഷത്തിനേതിരേയുള്ള പോരാട്ടത്തില്‍ ഉദ്ദവ് താക്കറെയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. യഥാര്‍ഥ ശിവസേന ആരാണെന്ന് തീരുമാനിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന ഉദ്ദവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തള്ളി. 

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഉദ്ദവിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീണത്. ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് ഷിൻഡേ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കൂറ് മാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീംകോടിതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പരാതി സുപ്രീം കോടതി അഞ്ചംഗ ഭരണഘാടനാ ബെഞ്ചിനും വിട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിച്ചത്.

ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിൻഡേ പക്ഷത്തായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ താക്കറെയ്ക്ക് തിരിച്ചടിയായേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.