കുവൈറ്റ് സിറ്റി: കുവൈറ്റ് അഹമ്മദി സെൻ്റ് പോൾസ് സി എസ് ഐ ഇടവകയുടെ നേതൃത്വത്തിൽ സഭ രൂപീകൃതമായതിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
സെപ്റ്റംബർ 30 വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മുതൽ മംഗഫിലെ കല ആഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്. ഇതിനോടനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും സംഘടിപ്പിക്കുന്നുണ്ട്.
ഇടവക വികാരി റവ. ബിനോയി പി ജോസഫിൻ്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിംഗ് റത്തോർ ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഓണസദ്യ എന്നിവയാണ് മുഖ്യ ഇനങ്ങളെന്ന് ഭാരവാഹികളായ മോഹൻ ജോർജ്, അജയ് മോഹൻ, ജോഷി സ്കറിയാ, ഡെന്നീസ് ജോസഫ് എന്നിവർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26