കൂടുതൽ ബിഷപ്പുമാരെയും വൈദികരെയും തടവിലാക്കി ചൈനീസ് ഭരണകൂടം

കൂടുതൽ ബിഷപ്പുമാരെയും വൈദികരെയും  തടവിലാക്കി ചൈനീസ് ഭരണകൂടം

ചൈന : കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കാത്ത ബിഷപ്പുമാരെയും വൈദികരെയും തടവറയിലാക്കി ചൈനീസ് ഭരണകൂടം. ചൈനയിലെ ജിയാങ്‌സി പ്രോവിൻസിൽ നിന്നും പുറത്തു വന്ന റിപ്പോർട്ടിലാണ് ഭരണകൂട ഭീകരത വെളിവാകുന്നത്.

യുവാജങ് രൂപതയിൽ ചൈനീസ് ഭരണകൂടത്തിന്റെ കീഴിലെ ചൈനീസ് പാട്രിയോടിക്ക് കാത്തലിക്ക് അസോസിയേഷനിൽ ചേരാൻ വിസമ്മതിച്ച വൈദികരെ സെപ്തംബർ ഒന്ന് മുതൽ വീട്ടുതടങ്കലാക്കിയിരിക്കുകയാണ്. ഇങ്ങനെ തടങ്കലിലാക്കപ്പെട്ട വൈദികരെയും ബിഷപ്പുമാരെയും സഭാ പ്രവർത്തങ്ങളിൽ നിന്നും ഭരണകൂടം വിലക്കുകയും അത് ലംഘിച്ച് ഏതെങ്കിലും തരത്തിൽ ഏർപ്പെട്ടാൽ കുറ്റവാളികളായി പരിഗണിച്ച് നിയമ നടപടികൾക്ക് വിധേയരാക്കും.
                          
കാലങ്ങളായി ചൈനയിലെ കത്തോലിക്കാ സഭ രണ്ടായി നിലകൊള്ളുകയാണ്. വത്തിക്കാനുമായി ചേർന്നു നിൽക്കുന്ന ഭൂഗർഭ സഭയും ചൈനീസ് ഭരണകൂടവുമായി അടുപ്പം സ്ഥാപിച്ചു നിൽക്കുന്ന  ചൈനീസ് പാട്രിയോടിക്ക് കാത്തലിക്ക് അസോസിയേഷനും (സിപിസിഎ ). ചൈനീസ് ഭരണകൂടം സിപിസിഎയുടെ പേരിൽ ബിഷപ്പുമാരെ വാഴിക്കുന്നുണ്ട്.

കത്തോലിക്കരുടെ മേൽ ചൈനീസ് ഭരണകൂടം നടത്തിവരുന്ന കിരാതനടപടികൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ 2018 ൽ ചൈനയും വത്തിക്കാനും തമ്മിൽ കരാറിലേർപ്പെട്ടു. ആ കരാർ ഈ മാസം അവസാനിക്കുമ്പോഴാണ് കൂടുതൽ അറസ്സുകൾ ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.സിപിസിഎയിൽ ഭൂഗർഭ സഭ ലയിക്കണമെന്നും വൈദികരും ബിഷപ്പുമാരും ഭാഗമാകണമെന്നും ഭരണകൂടം നിർദ്ദേശിക്കുന്നവരെ ബിഷപ്പുമാരായി തീർക്കണമെന്നും അത് വത്തിക്കാൻ അംഗീകരിക്കണമെന്നുമാണ് കരാറിന്റെ വെളിപ്പെടാത്ത നയമെന്ന് പറയപ്പെടുന്നു.

എന്നാൽ വിശ്വാസകാര്യങ്ങളിൽ സിപിസിഎ നടത്തുന്ന ചില വ്യതിയാനങ്ങളെ അംഗീകരിക്കാനാകാതെ ഭൂഗർഭ സഭയിലെ പരമാവധി മെത്രാൻമാരും വൈദികരും എതിർപ്പ് പ്രകടിപ്പിച്ച് തുടരുന്നുണ്ട്. നാൻകിംങ്ങിലെ മെത്രാനായ ലുയു ഷിൻപിങ്ങ് വീട്ടുതടങ്കലിൽ തന്നെ തുടരുകയാണ്. വത്തിക്കാൻ അംഗീകരിച്ചതാണെങ്കിലും സിപിസിഎയ്ക്കു വേണ്ടിയാണ് അദ്ദേഹം മെത്രാനാക്കപ്പെട്ടത് എന്ന് ഭരണകൂടം ഉന്നയിക്കുന്നുണ്ടെങ്കിലും അദ്ദേഹം ചേരാൻ തയ്യാറായില്ല. സിപിസിഎ യിൽ ചേരാത്തവരെ സുവിശേഷ പ്രഘോഷണത്തിനു പോലും സമ്മതിക്കില്ല എന്നാണ് ഭരണകൂടത്തിന്റെ നിലപാട്.

പത്തു കൽപ്പനകളുടെ സുവിശേഷമാനം ഇല്ലാതാക്കി പൂർണ്ണമായി കമ്മ്യൂണിസ്റ്റ് അടിസ്ഥാനം ചമയ്ക്കാൻ ചൈനീസ് ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ശ്രമിച്ച് വരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.