തിരുവനന്തപുരം: സംസ്ഥാനത്ത് 380 പേരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഹിറ്റ്ലിസ്റ്റില്‍ സാമുദായിക നേതാക്കളും രാഷ്ട്രീയക്കാരും പൊലീസ് മേധാവികളും ഉണ്ടെന്നാണ് വിവരം. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ലാപ്ടോപ്പില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദിഖിനെയും പോപ്പുലര്‍ ഫ്രണ്ട് തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീനെയും കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് വിവരം.
അബൂബക്കര്‍ സിദ്ദിഖിന്റെ ലാപ്ടോപ്പില്‍ നിന്ന് സി.ഐയും സിവില്‍ പൊലീസ് ഓഫീസറും അടക്കം 380 പേരുടെ ചിത്രങ്ങളാണ് കണ്ടെത്തിയത്. സിറാജുദ്ദീനില്‍ നിന്ന് 378 പേരുടെ ഒരു പട്ടികയും കണ്ടെത്തിയിരുന്നു. എന്‍ഐഎ റെയ്ഡ് നടത്തുന്നതിന് മുമ്പ് തന്നെ പൊലീസ് ഈ വിവരം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.