പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം സൗജന്യമായി ലഭിക്കും; പോയിന്റ് മാത്രം മതി

പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം സൗജന്യമായി ലഭിക്കും; പോയിന്റ് മാത്രം മതി

കൊച്ചി: വില എത്ര ഉയർന്ന് നിന്നാലും നമുക്ക് ഏവർക്കും ആവശ്യമുള്ള വസ്തുക്കളാണ് പെട്രോളും ഡീസലും. എന്നാൽ ഇവ സൗജന്യമായി ലഭിക്കാൻ അവസരമുണ്ടെന്ന് എത്രപേർക്കറിയാം. അതിനായി പമ്പുകളിൽ ചെല്ലുമ്പോൾ അല്പം ശ്രദ്ധിച്ചാൽ മതി. ഇന്ധനം അടിക്കുമ്പോൾ ലഭിക്കുന്ന പോയിന്റുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ഇന്ത്യൻ ഓയിൽ പമ്പുകളിലാണ് ഈ അവസരം ലഭ്യമാകുക. ഇന്ധനം സൗജന്യമായി ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം ഓരോ പ്രാവശ്യവും ഇന്ധനം നിറയ്ക്കുമ്പോൾ നമ്മുടെ മൊബൈൽ നമ്പർ ജോലിക്കാരെ ഏൽപ്പിച്ചിട്ട് പോയിന്റ് ആഡ് ചെയ്യണം എന്നു പറയുക. പോയിന്റ് ആഡ് ചെയ്താൽ ഉടനെ തന്നെ നമ്മുടെ ഫോണിലേക്ക് മെസ്സേജ് വരും.

വെള്ള പേപ്പറിൽ നമ്മുടെ ഫോൺ നമ്പർ എഴുതിയ കൊച്ചു പേപ്പർ തുണ്ടുകൾ വാഹനത്തിൽ കരുതിയാൽ ഇന്ധനം നിറച്ചു കഴിഞ്ഞാൽ ഉടനെ അത് കൊടുത്തിട്ട് പെട്ടെന്ന് നമുക്ക് പോകാൻ സാധിക്കും. അല്ലെങ്കിൽ ജോലിക്കാർ നമ്പർ കുറിച്ച് എടുക്കുന്നത് വരെ കാത്തു നിൽക്കേണ്ടതായി വരും.

ഈ രീതിയിലൂടെ ഒരുമാസം 12000 രൂപ വരെ പോയിന്റ് നമുക്ക് നേടാം. ഏകദേശം 334 പോയിന്റ് ആവുമ്പോൾ മുതൽ ഇപ്പോഴത്തെ വിലയ്ക്ക് 100 രൂപയ്ക്കുള്ള ഇന്ധനം തികച്ചും സൗജന്യമായി നിറയ്ക്കാം. പോയിന്റ് റെഡിം ചെയ്താൽ. കൃത്യം റെഡിം ചെയ്ത പോയിന്റിനുള്ള തുകയ്ക്ക് ഇന്ധനം സൗജന്യമായി ലഭിക്കുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.