ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തിരിതെളിയും 

ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തിരിതെളിയും 

ഗുജറാത്ത്: "കൂടുതൽ വേഗത്തില്‍ കൂടുതൽ ഉയരത്തില്‍ കൂടുതൽ കരുത്തോടെ-ഒരുമിച്ച്” എന്ന മുദ്രാവാക്യവുമായി ഇന്ത്യയുടെ 36 -ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തിരിതെളിയും. ഔദ്യോഗിക ഉദ്ഘാടനം അഹമ്മദാബാദിൽ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും.

പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്. അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് നടൻമാരായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, രൺബീർ കപൂർ, അജയ് ദേവ്ഗൺ, അനുപം ഖേർ, നടിമാരായ കങ്കണ റണാവത്ത്, മാധുരി ദീക്ഷിത് തുടങ്ങി സെലിബ്രിറ്റികളുടെ വൻ നിര തന്നെ പങ്കെടുക്കും.

ഗുജറാത്തിലെ ആറ് നഗരങ്ങളിലായാണ് ദേശീയ ഗെയിംസ് നടക്കുക. ഫുട്ബോൾ, വോളിബോൾ, ടെന്നീസ്, ടേബിൾ ടെന്നീസ്, ജൂഡോ, കബഡി, യോഗ തുടങ്ങി 36 ഇനങ്ങളിലായി ഏഴായിരത്തിലധികം കായിക താരങ്ങൾ ഗെയിംസിൽ മാറ്റുരയ്ക്കും. യോഗാസനം ഇതാദ്യമായി ദേശീയ ഗെയിംസിൽ കായിക ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.