കൊച്ചി: ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ടുപോവുന്ന അവസ്ഥയാണെന്ന് നടന്‍ ദിലീപ്. പല മൊബൈല്‍ കമ്പനിക്കാരും പുതിയ ഫോണ്‍ ഇറങ്ങിയാല്‍ തന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങുന്നയാളായി മാറിയിരിക്കുകയാണ് താന്‍. കാരണം ഏത് ഫോണ്‍ വാങ്ങിയാലും അപ്പോള്‍ പോലീസുകാര്‍ വാങ്ങിക്കൊണ്ടുപോവുകയാണെന്ന് കൊച്ചിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ദിലീപ് പറഞ്ഞു.
കഴിഞ്ഞ തവണ ഐ ഫോണ്‍ 13 പ്രോ തന്നിരുന്നു. അതും കയ്യില്‍ നിന്ന് പോയി. ഇത്തവണ 14 പ്രോ തരാമെന്നൊക്കെയാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് താനെന്ന് പറഞ്ഞതോടെ സദസ്സില്‍ ചിരിയുയര്‍ന്നു. സംവിധായകരായ അരുണ്‍ ഗോപി, നാദിര്‍ഷ, അഭിനേതാക്കളായ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്ന നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞം ദിവസം ആരംഭിച്ചു. ഡിനോ മോറിയ അടക്കം അഞ്ച് ബോളിവുഡ് താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമായുള്ളത്. ഉദയ്കൃഷ്ണയാണ് തിരക്കഥ. അജിത് വിനായകാ ഫിലിംസിന്റെ ബാനറില്‍ വിനായകാ അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.