ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രിയാണ് കൂടിക്കാഴ്ചയ്ക്കായി ഗെലോട്ട്. ഡല്‍ഹിയിലെത്തിയത്.
രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ നടത്തിയ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ഗെലോട്ട് പറഞ്ഞു. രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ സോണിയയോട് മാപ്പ് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. സോണിയയുമായി ഒന്നരമണിക്കൂറാണ് ഗെലോട്ട് കൂടിക്കാഴ്ച നടത്തിയത്.
കൊച്ചിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ താന്‍ അഭ്യര്‍ഥിച്ചിരുന്നെന്നും ഗെലോട്ട് പറഞ്ഞു. അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നപ്പോഴാണ് താന്‍ മത്സരിക്കാന്‍ തയ്യാറയത്. എന്നാല്‍ രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നാലെ അധ്യക്ഷതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഗെലോട്ട് വ്യക്തമാക്കി.
രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് താന്‍ അല്ല അത് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും ഗെലോട്ട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.