ബുർജീൽ ഹോൾഡിങ്സ് ഐപിഒ ഓഫർ വില പ്രഖ്യാപിച്ചു; ഒരു ഷെയറിന് 2.00 ദിർഹം മുതൽ 2.45 ദിർഹം വരെ വില പരിധി

ബുർജീൽ ഹോൾഡിങ്സ് ഐപിഒ ഓഫർ വില പ്രഖ്യാപിച്ചു; ഒരു ഷെയറിന് 2.00 ദിർഹം മുതൽ 2.45 ദിർഹം വരെ വില പരിധി

ഓഹരികൾക്കായി നിക്ഷേപകർക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. ഒക്ടോബർ 4 ചൊവ്വാഴ്ച വരെ സമയം

അബുദാബി: യുഎഇയിലെ പ്രമുഖ ആരോഗ്യ ദാതാവായ ബുർജീൽ ഹോൾഡിങ്‌സ് പ്രാരംഭ പബ്ലിക് ഓഫറിലൂടെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി ഓഫർ വിലയും ഓഹരികൾക്കായി അപേക്ഷിക്കാനുള്ള സമയപരിധിയും പ്രഖ്യാപിച്ചു.

ഇന്ന് മുതൽ അടുത്ത ചൊവ്വാഴ്ച വരെ (ഒക്‌ടോബർ) 4 യുഎഇയിലെ വ്യക്തിഗത നിക്ഷേപകർക്കും സ്ഥാപനങ്ങൾക്കും ഓഹരിക്കായി അപേക്ഷിക്കാം. ഓഫറിന്റെ വില പരിധി ഒരു ഷെയറിന് 2 ദിർഹം മുതൽ 2.45 ദിർഹം വരെ യാണ് നിശ്ചയിച്ചിരിക്കുന്നത്.

2.7 ബില്യൺ മുതൽ 3.3 ബില്യൺ ഡോളർ വരെയാകും ഇക്വിറ്റി മൂല്യം. അന്തിമ ഓഫർ വില ബുധനാഴ്ച പ്രഖ്യാപിക്കും. ആദ്യഘട്ട വരിക്കാർക്കുള്ള അലോട്ട്‌മെന്റ് അറിയിപ്പ് 2022 ഒക്ടോബർ 8-ന് അയയ്‌ക്കും.

മിച്ച നിക്ഷേപങ്ങളുടെ റീഫണ്ട് ഒക്ടോബർ 10 മുതൽ ആരംഭിക്കും. ഒക്ടാബർ 10നാണ് എഡിഎക്‌സിൽ ബുർജീൽ ഹോൾഡിങ്‌സ് ലിസ്റ്റ് ചെയ്ത് വ്യാപാരം തുടങ്ങുക.

മികച്ച സാമ്പത്തിക വളർച്ചാ നിരക്കാണ് കമ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി അടുത്തിടെ ബുർജീൽ ഹോൾഡിങ്‌സിന്റെ 15% ഓഹരികൾ ഏറ്റെടുത്തിരുന്നു. ജെ.പി. മോർഗനാണ് ഐപിഒയിൽ ബുർജീൽ ഹോൾഡിങിന്റെ മൂലധന വിപണി ഉപദേഷ്ടാവ്.

ഐപിഒ സംബന്ധമായ വിശദാംശങ്ങളും പ്രോസ്പെക്ടസും https://burjeelholdings.com/ipo/ വെബ്‌സൈറ്റിൽ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.