കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്തു കോടിയുടെ കുഴല്‍പ്പണം പിടികൂടി

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്തു കോടിയുടെ കുഴല്‍പ്പണം പിടികൂടി

ചെന്നൈ: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്തുകോടി രൂപ തമിഴ്‌നാട് പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നാണ് പൊലീസ് കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. വസീം അക്രം, സര്‍ബുദീന്‍, നാസര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ അക്രമം കാണിച്ചതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാവശ്യത്തിനായി കൊണ്ടു വന്ന പണമാണിതെന്നാണ് സൂചന.

പണം ഇവര്‍ക്ക് കാറില്‍ കൊണ്ടുവന്ന് കൈമാറിയ നിസാര്‍ അഹമ്മദ് എന്നയാളും പിടിയിലായിട്ടുണ്ട്. ദുബായിലുള്ള സുഹൃത്ത് റിയാസിന്റെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പണം നല്‍കുന്നതെന്നാണ് നിസാര്‍ പോലീസിനോട് പറഞ്ഞത്. പണം കോഴിക്കോട്ട് കൊണ്ടുപോകാന്‍ ലോറിയില്‍ കയറ്റുമ്പോളാണ് പിടിച്ചെടുത്തത്.

കേരളത്തില്‍ ഹര്‍ത്താല്‍ ദിവസം നടന്ന വ്യാപക അക്രമത്തില്‍ സംഭവിച്ച നഷ്ടം അറസ്റ്റിലായവരില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതിനിര്‍ദേശിച്ചിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുടനീളം അറസ്റ്റിലായവര്‍ക്കു ജാമ്യം അനുവദിക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ മജിസ്ട്രേട്ട്, സെഷന്‍സ് കോടതികള്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിനായി കൊണ്ടുവന്ന പണമാണ് ഇതെന്നാണ് പ്രാഥമിക സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.