കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സൂക്ഷമ പരിശോധന ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സൂക്ഷമ പരിശോധന ഇന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവര്‍ക്കു പുറമെ കെ.എന്‍. ത്രിപാഠിയും പത്രിക സമര്‍പ്പിച്ചിരുന്നു. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാക്കും.

എഐസിസി ആസ്ഥാനത്താണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ 14 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ശശി തരൂര്‍ അഞ്ചും കെ.എന്‍. ത്രിപാഠി ഒരു സെറ്റും പത്രികയും നല്‍കിയിട്ടുണ്ട്.

നെഹ്റു കുടുംബത്തിന്റെ പിന്തുണയാണ് ഖാര്‍ഗെയുടെ ബലം. ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന സന്ദേശം പിസിസികളില്‍ എത്തുന്നതോടെ രാഹുല്‍ ഗാന്ധിക്കായി പ്രമേയം പാസാക്കിയ സംസ്ഥാനങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് അറിയേണ്ടിയിരിക്കുന്നു.

എന്നാല്‍, പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്നത്. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് മോഡല്‍ പ്രചാരണത്തിനാണ് തരൂര്‍ ഒരുങ്ങുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂര്‍ തുടക്കമിടും. സംസ്ഥാനങ്ങളിലെ വോട്ടര്‍മാരായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.