തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്ര നീട്ടിവെച്ചു. രണ്ടാഴ്ചത്തെ യൂറോപ്യന്‍ സന്ദര്‍ശത്തിനായി മുഖ്യമന്ത്രി ഇന്ന് പുറപ്പെടില്ല. രാത്രി ഡല്‍ഹി വഴി ഫിന്‍ലന്‍ഡിലേയ്ക്ക് പുറപ്പെടാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെ ഫിന്‍ലന്‍ഡ്, നോര്‍വേ, യു.കെ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രി നാളെ രാവിലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്നു കോടിയേരിയെ കാണും. സ്പീക്കര്‍ എ.എന്‍ ഷംസീറും കോടിയേരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമെന്നാണു വിവരം.
ഇന്ന് വൈകിട്ട് കൊച്ചിയിലെത്തി പുലര്‍ച്ചെയോടെ മുഖ്യമന്ത്രി വിദേശത്തേക്ക് തിരിക്കാനായിരുന്നു ആദ്യഘട്ട തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം കോടിയേരിയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.