അമിത് ഷാ കശ്മീരില്‍; പ്രതിഷേധവുമായി ഗുജ്ജര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍ 

അമിത് ഷാ കശ്മീരില്‍; പ്രതിഷേധവുമായി ഗുജ്ജര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍ 

ജമ്മു കശ്മീർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് ദിവസത്തെ ജമ്മു കശ്മീർ സന്ദർശനം ആരംഭിച്ചു. സന്ദർശനത്തിന്റെ ഭാഗമായി കശ്മീരിലെ വിവിധ സമുദായാംഗങ്ങളുമായി അമിത് ഷാ ആശയവിനിമയം നടത്തി. ജമ്മു കശ്മീരിലെ പഹാഡി സമുദായത്തിന് പട്ടികവർഗ പദവി പ്രഖ്യാപിക്കുക എന്നതാണ് അമിത്ഷായുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

ഇതിനെതിരെ ജമ്മു സിഖ് സമുദായാംഗങ്ങൾ, രജ്പുത്, പഹാരി, ഗുജ്ജാർ ബഖർവാൾ എന്നീ സമുദായാംഗങ്ങൾ വ്യാപക പ്രതിഷേധം ഇതിനകം ഉയർത്തിയിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രജൗരിയിലും ബാരാമുള്ളയിലും നടക്കുന്ന രണ്ട് റാലികളെ ഷാ അഭിസംബോധന ചെയ്യും. പഹാഡി സമുദായത്തിൽ നിന്നുള്ള ധാരാളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ജമ്മു സിഖ് സമുദായാംഗങ്ങൾ, രജ്പുത്, പഹാരി, ഗുജ്ജാർ ബഖർവാൾ എന്നീ സമുദായാംഗങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിർത്തിയ മഹാരാജ ഹരിസിംഗിന്റെ ജൻമവാർഷിക ദിനത്തിൽ അവധി പ്രഖ്യാപിച്ചതിന് പ്രധാനമന്ത്രിയെ നന്ദി അറിയിക്കുന്നതായി അമിത് ഷായെ സന്ദർശിച്ച ദോഗ്ര സമൂഹത്തിന്റെ പ്രതിനിധികൾ പറഞ്ഞു.

തലപ്പാവും ഷാളും ഒക്കെ അണിയിച്ചാണ് അവർ അമിത് ഷായോടുളള ആദരവും സ്‌നേഹവും പ്രകടമാക്കിയത്. കശ്മീരിലെ ക്രമസമാധാന നിലയും വിവിധ സമൂഹങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ചയായി. സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തും.ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ ഉൾപ്പെടെയുളളവർ നേരത്തെ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.