ചെന്നൈ: നിധി ലഭിക്കാന്‍ തമിഴ്നാട്ടില്‍ കര്‍ഷകനെ തലയ്ക്കടിച്ച് കൊന്ന് മന്ത്രവാദി പൂജ നടത്തി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. തേങ്കനിക്കോട്ട് കൊളമംഗലത്തിനടുത്ത് കര്‍ഷകനായ ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്.
ഇയാളെ സ്വന്തം കൃഷി സ്ഥലത്ത് തലതകര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മന്ത്രവാദം നടന്നതായി സൂചിപ്പിക്കുന്ന നാരങ്ങ, സിന്ദൂരം, കര്‍പ്പൂരം തുടങ്ങിയവ മൃതദേഹത്തിന് സമീപത്തായി കണ്ടെത്തി.
നരബലി നടന്നതായി സംശയം തോന്നിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ധര്‍മപുരി സ്വദേശിയായ മണി എന്നയാളെ കസ്റ്റഡിയിലെടുത്തു. മന്ത്രവാദിയായ ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ലക്ഷ്മണനോട് അവസാനമായി ഫോണില്‍ സംസാരിച്ചത് മണിയായിരുന്നു.
വെറ്റിലത്തോട്ടത്തില്‍ നിധിയുണ്ടെന്നായിരുന്നു മന്ത്രവാദിയായ മണി ലക്ഷ്മണനോട് പറഞ്ഞിരുന്നത്. നിധി കണ്ടെത്തുന്നതിനായി നരബലി നല്‍കണം. ഇതിനായി മണിയുടെ അടുത്ത് സ്ഥിരമായി ചികിത്സയ്ക്ക് എത്തുന്ന യുവതിയെ കൊല്ലാനായിരുന്നു ഇരുവരുടെയും പദ്ധതി. തുടര്‍ന്ന് ചികിത്സയ്ക്കായി തോട്ടത്തിലേയ്ക്ക് വരണമെന്ന് മണി യുവതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ പൂജ തുടങ്ങി ഏറെനേരം കാത്തിരുന്നിട്ടും യുവതി എത്തിയില്ല. ഇതിനെച്ചൊല്ലി ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് ലക്ഷ്മണനെ തന്നെ ബലി നല്‍കാന്‍ മണി തീരുമാനിക്കുകയായിരുന്നു. പിന്നീട് ലക്ഷ്മണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൂജ നടത്തി. പിന്നാലെ നിധിക്കായി തോട്ടത്തിലാകെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ വന്നതോടെ മൃതദേഹം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.