കാലിഫോർണിയ: അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 21 വയസുള്ള സെയ്ദാൻ മാക്ക് ഹിൽ എന്നയാളാണ് അറസ്റ്റിലായത്. സൗത്ത് കാലിഫോർണിയയിൽ സെപ്റ്റംബർ 16ന് രാത്രി 10.30നാണ് കിരൺ പട്ടേൽ എന്ന ഗുജറാത്തി വനിത വെടിയേറ്റ് മരിച്ചത്. ഒന്നിലധികം വെടിവെപ്പ് കേസുകളിലെ പ്രതിയാണ് ഹിൽ എന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്.
സൗത്ത് കരോലിന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ, സ്വാറ്റ്, യൂണിയൻ പബ്ലിക് സേഫ്റ്റി എന്നിവരുമായി സൗത്ത് ചർച്ച് സ്ട്രീറ്റിലെ ഒരു വസതിയിൽ ഹില്ലിനായുള്ള ഒരു തിരച്ചിൽ നടത്തി. ഇവിടെവച്ച് ഹില്ലും അധികൃതരും തമ്മിൽ മണിക്കൂറുകളോളം സംഘർഷമുണ്ടായി. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഹില്ലിനെ കീഴ്പ്പെടുത്തിയത്. കൊലപാതകക്കുറ്റം ചുമത്തിയ ശേഷം ഹില്ലിനെ യൂണിയൻ കൗണ്ടി ജയിലിലേക്ക് മാറ്റി.
പ്രതിയെക്കുറിച്ച് വിവരങ്ങൾ നൽകിയ പൊതു ജനങ്ങൾക്ക് നന്ദിയുണ്ടെന്ന് പൊലീസ് മേധാവി റോബി മക്‌ഗീ പറഞ്ഞു. ജനങ്ങളുടെ സഹായമാണ് അറസ്റ്റിന് സഹായകരമായത്. രണ്ട് കൊലപാതകം, ഒരു കുറ്റകൃത്യം ചെയ്യുമ്പോൾ ആയുധം കൈവശം വച്ചു, ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയുള്ള കൊള്ളയടി എന്നീ കുറ്റങ്ങൾ പ്രതി നേരിടേണ്ടിവരുമെന്ന് മക്‌ഗീ പറഞ്ഞു.
സൗത്ത് കരോലിനയിലെ യൂണിയൻ കൗണ്ടിയിലെ സൗത്ത് മൗണ്ടൻ സ്ട്രീറ്റിലെ ഒരു പാർക്കിങ് സ്ഥലത്താണ് ഇന്ത്യൻ വംശജയായ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 16ന് രാത്രി 10.30നാണ് ദാരുണമായ സംഭവമുണ്ടായത്. ഗ്യാസ് സ്റ്റേഷനോട് ചേർന്ന സ്റ്റോറിൽ പണം എണ്ണുന്നതിനിടെയാണ് മുഖംമൂടി ധരിച്ച തോക്കുധാരിയായ അക്രമിയുടെ ആക്രമണമുണ്ടായത്. അക്രമി എട്ടു തവണ വെടിയുതിർത്തതായാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.