തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലാത്ത സാഹചര്യത്തിലൂടെയാണ് പോയ മാസങ്ങളില്‍ കെഎസ്ആര്‍ടിസി കടന്നുപോയത്. ഇതിനിടയില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്‍സെഷന്‍ ചോദിച്ചെത്തിയ പിതാവിനെയും മകളെയും മര്‍ദിച്ചതും ബസില്‍ കയറിയിരുന്ന യാത്രക്കാരെ അസഭ്യം പറഞ്ഞ് വനിതാ കണ്ടക്ടര്‍ ഇറക്കിവിട്ടതും ചീത്തപ്പേരിന് ആക്കം കൂട്ടി.
ഈ ഘട്ടത്തിൽ 'സേവ് കെഎസ്ആര്‍ടിസി' എന്ന ഹാഷ് ടാഗോടുകൂടി സോഷ്യല്‍ മിഡിയില്‍ ഒരു കുറിപ്പ് വൈറലാവുകയാണ്. ദിവസക്കൂലിയായി 800 രൂപയും ചിലവും തന്നാല്‍ വണ്ടി ഞങ്ങളോടിച്ചോളാമെന്ന് തുടങ്ങുന്ന കുറിപ്പ് സ്വകാര്യ ബസില്‍ മുന്‍ ജീവനക്കാരനായ ഷിന്റോ പായിക്കാട്ട് എന്നയാളാണ് പങ്കുവച്ചിരിക്കുന്നത്.
5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുകയാണെന്നും ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമെന്നും കുറിപ്പില്‍ പറയുന്നു.
സോഷ്യൽ മീഡിയയിലെ കുറിപ്പ്:
ഡിയര്‍ കെഎസ്ആര്‍ടിസി എംഡി,
800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം വണ്ടി. പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുവോ 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത്. ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.