പോപ്പുലര്‍ ഫ്രണ്ട് ബന്ധം: കാലടി സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: കാലടി സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സിയാദിനെയാണ് സസ്പെൻഡ് ചെയതത്. ഹര്‍ത്താൽ അക്രമത്തിൽ‌ പോപ്പുലർ‌ ഫ്രണ്ട് പ്രവർത്തകർക്ക് സിയാദ് സഹായം ചെയ്ത് നല്‍‌കിയെന്ന് തെളിഞ്ഞിരുന്നു. അന്വേഷണ വിധേയമായാണ് നടപടി. 

ഹര്‍ത്താലിന് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌റ്റേഷനിലെത്തിയ സിയാദ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ശ്രമിക്കുകയും ഇവര്‍ക്ക് ഭക്ഷണം എത്തിക്കുകയും ചെയ്തു. പിഎഫ്ഐ പ്രവര്‍ത്തകരിലൊരാള്‍ സിയാദിന്റെ ബന്ധുവാണ്. 

സിയാദിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരന്തരം പിഎഫ്ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.