കുഞ്ഞുങ്ങൾ ഈശോയുടെ മനോഭാവമുള്ളവരായി മാറണം: മാർ ജോസ് പൊരുന്നേടം

കുഞ്ഞുങ്ങൾ ഈശോയുടെ മനോഭാവമുള്ളവരായി മാറണം: മാർ ജോസ് പൊരുന്നേടം

നടവയൽ: ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പ്ലാറ്റിനം ജൂബിലി സമാപനവും എയ്ഞ്ചൽ മീറ്റും നടവയൽ മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ നടന്നു. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച 1000 ത്തിലധികം കുട്ടികളും ഭാരവാഹികളും പങ്കെടുത്ത സംഗമം മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. ബിനീഷ് തുമ്പയാംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ മാനന്തവാടി രൂപതാ വികാരി ജനറൽ മോൺ. പോൾ മുണ്ടോളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. സി എം എൽ മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ ആമുഖ പ്രഭാഷണം നടത്തി. ആർച്ച് പ്രീസ്റ്റ് ഫാ .ജോസ് മേച്ചേരിയിൽ, മാനന്തവാടി രൂപതാ മതബോധന ഡയറക്ടർ ഫാ. തോമസ് കച്ചറയിൽ, നടവയൽ മേഖല ഡയറക്ടർ ഫാ. സജി ഇളയിടത്ത്, സി. ക്രിസ്റ്റീന എഫ്.സി.സി., സജി നരുവേലിയിൽ, ബിനു മാങ്കൂട്ടത്തിൽ, ആൻ മരിയ പേരിയക്കോട്ടിൽ എന്നിവർ ആശംസകൾ അറിയിച്ച സംഗമത്തിന് സിഎംഎൽ മാനന്തവാടി രൂപതാ സെക്രട്ടറി തങ്കച്ചൻ മാപ്പിള കുന്നേൽ നന്ദി അർപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.