കോവിഡ് കാലത്ത് നേരിട്ട് പണം നല്‍കിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് ലോക ബാങ്ക് അധ്യക്ഷന്‍

കോവിഡ് കാലത്ത് നേരിട്ട് പണം നല്‍കിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് ലോക ബാങ്ക് അധ്യക്ഷന്‍


ന്യൂഡല്‍ഹി: കോവിഡ് കാലത്ത് നിസഹായരും ദരിദ്രരുമായ മനുഷ്യര്‍ക്ക് നേരിട്ട് പണം നല്‍കിയ ഇന്ത്യയുടെ നടപടി മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാക്കാമെന്ന് ലോക ബാങ്ക് അധ്യക്ഷന്‍ ഡേവിഡ് മല്‍പ്പാസ് അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ലോകരാഷ്ട്രങ്ങള്‍ കൈവരിച്ചു കൊണ്ടിരുന്ന മുന്നേറ്റം കോവിഡ് കാലത്ത് ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 30 വര്‍ഷം കൊണ്ട് ഒരു ബില്യണ്‍ ജനത ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഏറ്റവും ദരിദ്രമായ രാജ്യങ്ങള്‍ നില മെച്ചപ്പെടുത്തി. മഹാമാരിയുടെ ഏറ്റവും വലിയ ആഘാതം നേരിട്ടത് ഏറ്റവും ദരിദ്രരായ മനുഷ്യരാണ്. സമ്പന്ന വിഭാഗത്തിലെ 20 ശതമാനത്തിന്റെ വരുമാനത്തേക്കാള്‍ ദരിദ്ര വിഭാഗത്തിലെ 40 ശതമാനം പേര്‍ക്ക് ഉണ്ടായ വരുമാന നഷ്ടം വലുതാണ്.

ആഗോളതലത്തില്‍ സാമ്പത്തിക അസമത്വം ഇക്കാലത്ത് കൂടുതല്‍ വളര്‍ന്നു. ഇന്ത്യയില്‍ കൊവിഡ് കാലത്ത് ഡിജിറ്റല്‍ ക്യാഷ് ട്രാന്‍സ്ഫര്‍ വഴി ഗ്രാമീണരായ 85 ശതമാനം പേര്‍ക്കും നഗരങ്ങളില്‍ താമസിക്കുന്ന 69 ശതമാനം പേര്‍ക്കും സഹായം എത്തി. മറ്റു രാജ്യങ്ങള്‍ സബ്‌സിഡികളില്‍ കേന്ദ്രീകരിച്ചപ്പോള്‍ നിസഹായരായ മനുഷ്യര്‍ക്ക് നേരിട്ട് പണം എത്തിച്ച ഇന്ത്യയുടെ നടപടിയെ മറ്റെല്ലാ രാജ്യങ്ങളും മാതൃകയാക്കേണ്ടതാണെന്നും ലോക ബാങ്ക് അധ്യക്ഷന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.