റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസമെന്താണെന്ന് കോടതി.
കൊച്ചി: വാഹനങ്ങള്‍ റോഡില്‍ ലൈന്‍ ട്രാഫിക്ക് പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇതുപോലെയുള്ള അപകടങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാകില്ലെന്നും ഹൈക്കോടതി.
റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസമെന്താണെന്ന് ചോദിച്ച ഹൈക്കോടതി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് നാളെ ഹാജരാകാനും നിര്‍ദേശിച്ചു. അപകടത്തില്‍ മരിച്ചവരുടെ വേദനയില്‍ പങ്കുചേരുന്നതായും കോടതി പറഞ്ഞു.
ടൂര്‍ പോകുന്ന വിവരം സ്‌കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയെ ബോധിപ്പിച്ചു. വടക്കഞ്ചേരിയിലെ ബസ് അപകടത്തില്‍ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.
അതേസമയം അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതിനിടെ വടക്കഞ്ചേരിയിലെ അപകടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാകും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുക.
വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പതുപേരാണ് മരിച്ചത്. അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിലാണ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.