സാഹിത്യ നൊബേൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർണാക്‌സിന്

സാഹിത്യ നൊബേൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർണാക്‌സിന്

സ്റ്റോക്ക് ഹോം: സാമൂഹിക അസമത്വങ്ങളെ
തൂലിക കൊണ്ട് എതിർത്ത ഫ്രഞ്ച്
എഴുത്തുകാരിയായ ആനി എർണാക്‌സിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം.

സ്വീഡിഷ് അക്കാഡമിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. എഴുത്തിന്റെ വിമോചന ശക്തിയിൽ ആനി വിശ്വസിച്ചിരുന്നതായി നൊബേൽ കമ്മിറ്റി പറഞ്ഞു.

അവരുടെ കൃതി താരതമ്യത്തിന് അതീതമാണ്,ലളിതമായ ഭാഷയിൽ എഴുതിയ ശുദ്ധമായ സാഹിത്യമാണ് അതെന്നും കമ്മിറ്റി വിലയിരുത്തി.

ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണാക്‌സ് 1940-ൽ ജനിച്ച് നോർമണ്ടിയിലെ യെവെറ്റ് എന്ന ചെറുപട്ടണത്തിലാണ് വളർന്നത്. അവരുടെ മാതാപിതാക്കൾക്ക് അവിടെ ഒരു പലചരക്ക് കടയും കഫേയും ഉണ്ടായിരുന്നു.

ലിംഗഭേദം, ഭാഷ, വർഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളെക്കുറിച്ചാണ് ആനി തന്റെ രചനകളിൽ ഊന്നൽ നൽകുന്നത്. എഴുത്ത് തീർച്ചയായും ഒരു രാഷ്ട്രീയ പ്രവൃത്തിയാണെന്ന് . നോബൽ സമ്മാന ജേതാവായ അനി വിശ്വസിക്കുന്നു.

1901 മുതൽ സാഹിത്യത്തിനുള്ള 114 നൊബേൽ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ഏഴ് തവണ പുരസ്കാരം നൽകിയിട്ടില്ല. 1901-2021 കാലയളവിൽ 118 വ്യക്തികൾക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഇവരിൽ 16 പേർ വനിതകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.