ലഖ്‌നൗ: ദക്ഷിണാഫ്രിക്കക്ക് എതിരായി ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. മലയാളി താരം സഞ്ജു സാംസണിന്റെ ഒറ്റയാന്‍ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. അവസാന ഓവറില്‍ ജയിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും എട്ട് റണ്ണിന് അകലെ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. 63 പന്തില്‍ 86 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടോപ്പ് സ്‌കോറര്‍. ശ്രേയസ് ഐയ്യര്‍ 37 ബോളില്‍ 50 റണ്‍സും ഷര്‍ദുള്‍ ടാക്കൂര്‍ 31 ബോളില്‍ 33 റണ്‍സും എടുത്തു.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറും (63 പന്തില്‍ പുറത്താകാതെ 75), ഹെന്റിച്ച് ക്ലാസനിന്റെയും (65 പന്തില്‍ പുറത്താകാതെ 74) മികവില്‍ 248 റണ്‍സ് എടുത്തു. മഴ മൂലം 40 ഓവറാക്കി ചുരുക്കിയ കളിയില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ 249 റണ്‍സ്.
പരിചയം കുറഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചാണ് മില്ലറും ക്ലാസനും ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 23 ഓവറില്‍ നാലിന് 110 എന്ന നിലയില്‍നിന്നാണ് ഇരുവരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപണിങ് വിക്കറ്റില്‍ ജാനേമന്‍ മലാനും (42 പന്തില്‍ 22) ക്വിന്റണ്‍ ഡികോക്കും (54 പന്തില്‍ 48) ചേര്‍ന്ന് 12 ഓവറില്‍ സ്‌കോര്‍ 49 റണ്‍സിലെത്തിയ ശേഷമാണ് അതിഥേയരുടെ ആദ്യ വിക്കറ്റ് നഷ്ടമായത്.
ഓപണിങ് ബൗളര്‍മാരായ മുഹമ്മദ് സിറാജും ആവേശ് ഖാനും താളംകണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ചെയ്ഞ്ച് ബൗളറായെത്തിയ ശാര്‍ദുല്‍ ഠാകുറാണ് ഇരട്ട വിക്കറ്റുകളുമായി എതിരാളികള്‍ക്ക് പ്രഹരമേല്‍പിച്ചത്. മലാനെ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ച ഠാകുര്‍ ബവുമയുടെ കുറ്റിയും തെറുപ്പിച്ചു. മാര്‍ക്രമിനെ കുല്‍ദീപ് മടക്കിയതിനുപിന്നാലെ മറുവശത്ത് പിടിച്ചുനിന്ന ഡികോക് രവി ബിഷ്!ണോയിക്കു മുന്നിലും വീണതോടെ ദക്ഷിണാഫ്രിക്ക പതറി.
എന്നാല്‍, പിന്നീടങ്ങോട്ട് ക്ലാസന്‍-മില്ലര്‍ കൂട്ടുകെട്ടിന്റെ കൈകളിലായിരുന്നു കളി. പ്രതിരോധവും ആക്രമണവും സംയോജിപ്പിച്ച ബാറ്റിങ്ങിലൂടെ ഇരുവരും സ്‌കോര്‍ ഉയര്‍ത്തി. അവസാന അഞ്ച് ഓവറില്‍ മാത്രം നേടിയ 59 റണ്‍സടക്കം 106 പന്തില്‍ 139 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.