ആയുധങ്ങളുടെ കാര്യത്തിലും വ്യോമസേന സ്വയം പര്യാപ്തരാകുന്നു; വെപണ്‍ സിസ്റ്റം ബ്രാഞ്ചിന് അനുമതി

ആയുധങ്ങളുടെ കാര്യത്തിലും വ്യോമസേന സ്വയം പര്യാപ്തരാകുന്നു; വെപണ്‍ സിസ്റ്റം ബ്രാഞ്ചിന് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ഇനി ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സ്വയം പര്യാപ്തരാകും. വിവിധ തരത്തിലുള്ള മിസൈലുകളും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായി വെപണ്‍ സിസ്റ്റം ബ്രാഞ്ച് എന്ന പേരിലാണ് സംവിധാനം ഒരുങ്ങുന്നത്. നാല് വിഭാഗങ്ങള്‍ക്കായി പ്രത്യേക നിയന്ത്രണ സംവിധാനമാണ് ഒരുങ്ങുന്നത്.
ഭൂതല മിസൈലുകള്‍, ഭൂതല-ആകാശ പ്രതിരോധ മിസൈലുകള്‍, വൈമാനികരില്ലാത്ത വിമാനങ്ങള്‍, വിമാനങ്ങളിലെ ആയുധ ഉപയോഗം നിയന്ത്രിക്കുന്ന സംവിധാനം ഇവയാണ് ഇനി സ്വതന്ത്രമായി പ്രവര്‍ത്തിക്കുക.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തമായി വെപണ്‍ സിസ്റ്റം ബ്രാഞ്ച് സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിവരം സന്തോഷത്തോടെ അറയിക്കുന്നുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗദ്ധരി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന പ്രതിദിനം ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളാണ് സ്വന്തമാക്കികൊണ്ടിരിക്കുന്നത്. വിമാനങ്ങള്‍ക്കൊപ്പം തന്നെ ഏറ്റവും മികച്ച മിസൈലുകളും വ്യോമസേനയ്ക്ക് ആവശ്യമുണ്ട്. ഇത്തരം അടിയന്തിര സാഹചര്യങ്ങള്‍ ഇനി സ്വയം കൈകാര്യം ചെയ്യാനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരാണ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെടുത്തി വ്യോമസേനയ്ക്ക് പ്രത്യേക ആയുധ സജ്ജീകരണ സംവിധാനത്തിന് അനുമതി നല്‍കിയത്. ഇതോടെ വിവിധ ആയുധങ്ങള്‍ വ്യോമസേനയ്ക്ക് നേരിട്ട് വാങ്ങാനും ഉപയോഗിക്കാനും സാധിക്കും.

നാല് ബ്രാഞ്ചുകളുടേയും ആയുധ-സാങ്കേതിക ഉപകരണങ്ങളുടെ നിയന്ത്രണം ഒരു കേന്ദ്രത്തില്‍ നിന്ന് നടക്കും. ഏകദേശം 3400 കോടി രൂപ വൈമാനികരുടെ പരിശീലന മേഖലയില്‍ ലാഭിക്കാന്‍ സാധിക്കുമെന്നും വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗദ്ധരി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.