ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ദുബായ്: യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 55 പൈസയാണ് രൂപയുടെ വിനിമയ മൂല്യം. ഒരു ഡോളറിന് 82 രൂപ 37 പൈസയിലേക്കും രൂപ വീണു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് മാത്രമല്ല, മറ്റ് കറന്‍സികളുടെയും മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. യൂറോ രണ്ടുപതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വില നിലവാരത്തിലെത്തി. 

ഒമാന്‍ റിയാലിലുമായും രൂപയുടെ മൂല്യം ഇടിഞ്ഞു. 1000 രൂപയ്ക്ക് 4.689 റിയാലെന്നതാണ് വിനിമയനിരക്ക്. ആഗോള സാമ്പത്തിക മാന്ദ്യഭീതിയും യുദ്ധവുമെല്ലാം എണ്ണ-കറന്‍സി വിലയില്‍ തിരിച്ചടിയായി. രൂപയുടെ മൂല്യം ഇതേ രീതിയില്‍ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നല്‍കുന്ന സൂചന. മൂല്യമിടിയുന്നത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ടെന്ന് പണമിടപാട് സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയർന്നുനില്‍ക്കുകയാണ്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചതോടെയാണ് എണ്ണ വില ഉയർന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.