മുംബൈ: അയോധ്യ, മഥുര ക്ഷേത്രങ്ങള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഭീഷണിക്കത്ത്. മഹാരാഷ്ട്രയിലെ ബിജെപി നേതാവും എംഎല്‍എയുമായ വിജയ്കുമാര്‍ ദേശ്മുഖിനാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് ഷാഫി ബിരാജ്ദറിന്റെ പേരില്‍ വധ ഭീഷണി അടക്കമുള്ള കത്ത് ലഭിച്ചത്. ഇയാള്‍ക്കെതിരെ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം ചില പ്രമുഖ നേതാക്കള്‍ തങ്ങളുടെ റഡാര്‍ ലിസ്റ്റില്‍ ഉണ്ടെന്നും കത്തില്‍ പറയുന്നു. ഒപ്പം, പിഎഫ്ഐയെ നിരോധിച്ചതിന്റെ പ്രതികാരമായി എംഎല്‍എയുടെ തലയറക്കുമെന്നും കത്തില്‍ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സോലാപൂര്‍ പോലീസ് വ്യക്തമാക്കി.

'ഓപ്പറേഷന്‍ ഒക്ടോപസ്' എന്ന പേരില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ ചേര്‍ന്ന് ഇന്ത്യയിലുടനീളമുള്ള നിരവധി സ്ഥലങ്ങളില്‍ വന്‍തോതിലുള്ള റെയ്ഡുകള്‍ നടത്തുകയും വിദേശ തീവ്രവാദ സംഘടനകളും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ബന്ധം കണ്ടെത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നടക്കം നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും പിന്നാലെ സംഘടനയെ രാജ്യത്ത് നിരോധിക്കുകയും ചെയ്തു.
പോപ്പുലര്‍ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നിവയെല്ലാം നിരോധിച്ചവയില്‍ ഉള്‍പ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.