അപൂര്‍വ്വയിനം പിങ്ക് ഡയമണ്ട്; ലേലത്തില്‍ വിറ്റത് 460 കോടി രൂപയ്ക്ക്

അപൂര്‍വ്വയിനം പിങ്ക് ഡയമണ്ട്; ലേലത്തില്‍ വിറ്റത് 460 കോടി രൂപയ്ക്ക്

ഹോങ്കോങ്: നിറമുള്ള വജ്രങ്ങളില്‍ ഏറ്റവും അപൂര്‍വവും വിലപിടിപ്പുള്ളതുമായ പിങ്ക് വജ്രം ലേലത്തില്‍ പോയത് ചിന്തിക്കാവുന്നതിനും അപ്പുറമുള്ള തുകയ്ക്ക്. വെള്ളിയാഴ്ച ഹോങ്കോങ്ങിലാണ് ഈ അസാധാരണ ലേലം നടന്നത്. പിങ്ക് ഡയമണ്ട് വിറ്റത് 49.9 മില്യണ്‍ ഡോളറിനാണ്. അതായത് 460 കോടി രൂപയ്ക്ക്!

ക്യാരറ്റിന് ഏറ്റവും ഉയര്‍ന്ന വില എന്ന ലോക റെക്കോര്‍ഡാണ് ഇതിലൂടെ പിങ്ക് ഡയമണ്ട് സ്വന്തമാക്കിമാക്കിയിരിക്കുന്നത്. 11.15 കാരറ്റുള്ള അപൂര്‍വയിനം ഡയമണ്ട് വില്യംസണ്‍ പിങ്ക് സ്റ്റാര്‍ എന്നാണറിയപ്പെടുന്നത്. ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന വില കൊടുത്ത് ഒരാള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ വജ്രമെന്ന റെക്കോര്‍ഡും ഇനി പിങ്ക് ഡയമണ്ടിന് സ്വന്തം.

ഇരുന്നൂറ് കോടിയുടെ വില്‍പനയാണത്രേ ഈ ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലേലം കയറിപ്പോവുകയും ഇരട്ടിയിലധികം വിലയിലെത്തുകയുമായിരുന്നു.

പേരോ വിശദാംശങ്ങളോ വെളിപ്പെടുത്താത്തയാള്‍ 460 കോടി രൂപയ്ക്കാണ് ഈ ഡയമണ്ട് സ്വന്തമാക്കിയിരിക്കുന്നത്. 23.60 കാരറ്റുള്ള ആദ്യത്തെ വില്യംസണ്‍ വജ്രം 1947-ല്‍ എലിസബത്ത് രാജ്ഞിക്ക് വിവാഹ സമ്മാനമായി ലഭിച്ചിരുന്നു. രണ്ടാമത്തേത് 59.60 കാരറ്റ് പിങ്ക് സ്റ്റാര്‍ ഡയമണ്ട് ആണ്. അത് 2017-ല്‍ നടന്ന ലേലത്തില്‍ 71.2 മില്യണ്‍ ഡോളറിന് വിറ്റു. നിറമുള്ള വജ്രങ്ങളില്‍ ഏറ്റവും അപൂര്‍വവും വിലപിടിപ്പുള്ളതുമാണ് പിങ്ക് വജ്രങ്ങള്‍.

'ലോകോത്തര വജ്രങ്ങള്‍ സാമ്പത്തിക അസ്ഥിരതയുടെ സമയത്തും മികച്ച വിലയ്ക്ക് വിറ്റുപോകുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള വജ്രങ്ങളില്‍ ചിലതിന് കഴിഞ്ഞ 10 വര്‍ഷത്തിനിടെ വില ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്'- 77 ഡയമണ്ട്സിന്റെ മാനേജിങ് ഡയറക്ടര്‍ ടോബിയാസ് കോര്‍മിന്‍ഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.