തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിയും വരെ ചാനല്‍ ചര്‍ച്ചകളില്‍നിന്ന് നേതാക്കളെ വിലക്കി കെപിസിസി. അധ്യക്ഷ തിരഞ്ഞെടുപ്പായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണു വിലക്കുള്ളത്. മറ്റു വിഷയങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് തടസമില്ല. മത്സരാത്ഥികളോട് നേതാക്കള്‍ പരസ്യമായി പക്ഷം ചേരുന്നതിനെയും കെപിസിസി നേരത്തെ വിലക്കിയിരുന്നു.
അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പരസ്യ പിന്തുണയെ ചൊല്ലി തര്‍ക്കം രൂക്ഷമായി. ശശി തരൂര്‍ നല്‍കിയ പരാതി പരിശോധിക്കുമെന്നും പരാതി കേരള നേതാക്കളെ കുറിച്ചല്ലെന്നും തിരഞ്ഞെടുപ്പ് അതോറിട്ടി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. അതേസമയം അധ്യക്ഷന്‍ ആരുടെയും നിയന്ത്രണത്തിലാകില്ലെന്നും വ്യക്തമായ നിലപാടുടുള്ളവരാണ് ഖര്‍ഗെയും തരൂരുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഇതിനിടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി നിര്‍ദേശം മറികടന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ പിന്തുണക്കുന്ന പിസിസികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശശി തരൂര്‍ അത്യപ്തി വ്യക്തമാക്കിയത്.
ജമ്മുകശ്മീരില്‍ നിന്നുള്ള നേതാവ് സല്‍മാന്‍ സോസ് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലന്നും അതിനാല്‍ തെരഞ്ഞെടുപ്പ് അതോറിട്ടിക്ക് മുമ്പാകെ എതിര്‍പ്പ് അറിയിക്കാനാണ് തീരുമാനമെന്നും തരൂര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.