ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും എന്‍ഐഎ റെയ്ഡ്. നിരോധിത സംഘടനയായ എല്‍ടിടിഇയ്ക്ക് പിന്തുണ നല്‍കിയ സഞ്ജയ് പ്രകാശ്, നവീന്‍ ചക്രവര്‍ത്തി എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. സേലം, ശിവഗംഗ എന്നീ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. 
എല്‍ടിടിഇയ്ക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. പ്രതികളുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ വാണിജ്യസ്ഥാപനങ്ങളെയും പ്രമുഖ നേതാക്കളെയും ലക്ഷ്യമിട്ട് അനധികൃത തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും നിര്‍മ്മിച്ചതായി എന്‍ഐഎ വ്യക്തമാക്കി.
എന്‍ഐഎ നടത്തിയ പരിശോധനയില്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, എല്‍ടിടിഇയുമായി ബന്ധപ്പെട്ട കോംപാക്റ്റ് ഡിസ്‌കുകള്‍ എല്‍ടിടിഇയെക്കുറിച്ചുള്ള പുസ്തകങ്ങള്‍, എല്‍ടിടിഇ നേതാവ് പ്രഭാകരന്‍, മറ്റ് എല്‍ടിടിഇ നേതാക്കളുടെ ഫോട്ടോകള്‍, ചില രേഖകളും ബില്ലുകളും, അനധികൃത തോക്കുകള്‍, വെടിമരുന്ന്, സ്‌ഫോടക വസ്തുക്കള്‍, വിഷം ഉണ്ടാക്കുന്നതിനുള്ള വസ്തുക്കള്‍, വനത്തില്‍ ജീവിക്കാനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ്പുലികള്‍ തിരിച്ചു വരവിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മയക്കുമരുന്ന്, ആയുധക്കടത്ത്, സ്വര്‍ണക്കടത്ത്, കള്ളപ്പണം എന്നിവയിലൂടെ വലിയ തോതില്‍ തമിഴ്പുലികള്‍ പണം സ്വരൂപിക്കുന്നതായാണ് എന്‍ഐഎ കണ്ടെത്തല്‍. ദിവസങ്ങള്‍ക്ക് മുന്‍പ് പിടിയിലായ തമിഴ്‌നാട് സ്വദേശികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.