മസാല ബോണ്ട്: ഇഡിക്ക് എതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികളില്‍ ഇന്ന് വിധി

മസാല ബോണ്ട്: ഇഡിക്ക് എതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികളില്‍ ഇന്ന് വിധി

കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും അന്വേഷണത്തെ ചോദ്യം ചെയ്ത് കിഫ്ബിയും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വി.ജി. അരുണിന്റെ ബഞ്ചാണ് വിധി പറയുന്നത്. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി തനിക്ക് നല്‍കിയ നോട്ടീസുകള്‍ നിയമപരമല്ലെന്നാണ് ഐസക്ക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മസാല ബോണ്ടുകള്‍ ഇറക്കിയതില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുന്‍ ധനമന്ത്രിക്ക് സമന്‍സ് നല്‍കിയത്. ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ കോടതി ഇടപെടരുതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.

അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണത്തിന് ഹാജരാകാന്‍ നോട്ടീസ് അയച്ചപ്പോള്‍തന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിന്റെ പേരില്‍ ഹര്‍ജിക്കാര്‍ക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാല്‍ നിലവിലെ അവസ്ഥയില്‍ ഹര്‍ജി അപക്വമാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.