ബെൻ ബെർനാങ്കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്‌വിഗ് എന്നിവർ
സ്റ്റോക്ക് ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം മൂന്നു പേർ പങ്കിട്ടു. ബെൻ എസ്. ബെർണാങ്കെ, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡൈബ്വിഗ് എന്നീ അമേരിക്കൻ സാമ്പത്തിക വിദഗ്‌ധർക്കാണ് പുരസ്‌കാരം. .
ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണങ്ങളാണ് മൂവരെയും ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരാക്കിയതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു.
സമ്പദ് വ്യവസ്ഥയിൽ ബാങ്കുകളുടെ പങ്കിനെ കുറിച്ചും സാമ്പത്തിക പ്രതിസന്ധി സാഹചര്യങ്ങളിൽ സാമ്പത്തിക വിപണിയെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചുമുള്ള ധാരണ ബെൻ ബെർനാങ്കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്‌വിഗ് എന്നിവർ മെച്ചപ്പെടുത്തിയെന്ന് നൊബേൽ പാനൽ അറിയിച്ചു.
ബാങ്ക് തകർച്ച ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം അവരുടെ ഗവേഷണം തെളിയിച്ചു. ബാങ്കുകൾ എങ്ങനെയാണ് സാമൂഹിക പ്രാധാന്യമുള്ള പ്രവർത്തനം നിർവഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഡയമണ്ടിന്റെ ഗവേഷണം.
നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുമ്പോൾ ബാങ്കുകൾ തകർച്ച നേരിടുന്നതെങ്ങനെയെന്ന് സ്ഥിതിവിവര കണക്കുകളും ചരിത്ര സ്രോതസ്സുകളും ഉപയോഗിച്ച് ബെൻ ബെർനാങ്കെ വിശദീകരിക്കുന്നുണ്ട്.
സമ്മാന തുകയായ 23.85 കോടി രൂപ (10 ദശലക്ഷം സ്വീഡീഷ് ക്രോണർ) ഡിസംബർ 10ന് കൈമാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.