ഗോൾഡൻ ജൂബിലി ബൈബിൾ ഫെസ്റ്റ്: കല്ലോടി മേഖലയ്ക്ക് ഓവറോൾ

ഗോൾഡൻ ജൂബിലി ബൈബിൾ ഫെസ്റ്റ്: കല്ലോടി മേഖലയ്ക്ക് ഓവറോൾ

മാനന്തവാടി: ചെറുപുഷപ മിഷൻലീഗ് മാനന്തവാടി രൂപതയുടെ ഗോർൾഡൻ ജൂബിലി ബൈബിൾ ഫെസ്റ്റിൽ കല്ലോടി മേഖല ഒന്നാം സ്ഥാനം നേടി. 160 ഇടവകകളിൽ നിന്നായി 700 ലധികം മത്സരാർത്ഥികൾ പങ്കെടുത്ത രൂപതാ കലോത്സവം മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡണ്ട് ബിനീഷ് തുമ്പിയാം കുഴിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ സ്വാഗതം പറഞ്ഞു. കണിയാരാം കത്തീഡ്രൽ വികാരി ഫാ.സണ്ണി മഠത്തിൽ സമ്മാനദാനം നടത്തി. ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിക്കൊണ്ട് കല്ലോടി, മുള്ളൻകൊല്ലി , ചുങ്കക്കുന്ന് എന്നി മേഖലകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിക്കൊണ്ട് നടവയൽ, പയ്യമ്പള്ളി, കൊട്ടിയൂർ എന്നീ ശാഖകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രൂപതാ സെക്രട്ടറി തങ്കച്ചൻ മാപ്പിള ക്കുന്നേൽ, രൂപതാ ജോയിൻറ് ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റീന എഫ് സി സി, അനീറ്റ കുരിശിങ്കൽ, ലിബിയ പുരയിടത്തിൽ, ഫാ.ജോണി കപ്യാരുമലയിൽ, ഫാ.റോബിൻസ് കുബ്ലക്കുഴി, സെബാസ്റ്റ്യൻ വള്ളിക്കാവുങ്കൽ, അരുൺ പേഴേക്കാട്ടിൽ, സോയി കൈതാരം, ഷാനി കാരിക്കാമുകളേൽ,രൂപതാ എക്സിക്യുട്ടീവ്, മാനന്തവാടി മേഖല എക്സിക്യൂട്ടീവ്, കണിയാരം ശാഖ എക്സിക്യുട്ടീവ് തുടങ്ങിയവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26