വിദ്യാർത്ഥികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തു; മഞ്ചേരി ഗ്രീൻ വാലിയിൽ എൻ.ഐ.എ യുടെ മിന്നൽ പരിശോധന

വിദ്യാർത്ഥികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തു; മഞ്ചേരി ഗ്രീൻ വാലിയിൽ എൻ.ഐ.എ യുടെ മിന്നൽ പരിശോധന

മലപ്പുറം: മഞ്ചേരിയിൽ ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. ഓഫീസിൽ സൂക്ഷിച്ച വിവിധ രേഖകൾ പിടിച്ചെടുത്തു. പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പടെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതിന്റെ രേഖകളും പിടിച്ചെടുത്തവയിൽ ഉണ്ടെന്നാണ് വിവരം. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും രേഖരിക്കുന്നുണ്ട്.

രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പി.എഫ്.ഐ സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തിരുന്നു. അന്ന് ഗ്രീൻവാലിയിൽ നടപടിയൊന്നുമുണ്ടായിരുന്നില്ല. നിരോധനമേർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഇവിടെയും കേന്ദ്ര സംഘമെത്തിയത്.

അതിനിടെ, പോപ്പുലർ ഫ്രണ്ടിനെതിരെയായ എൻഐഎ കേസിൽ ജാമ്യം ആവശ്യപ്പെട്ട് പ്രതിയായ പോപ്പുലർ ഫ്രണ്ട് ദേശീയ അധ്യക്ഷൻ ഇ.അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നാണ് ആവശ്യം.

ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും അതിനാൽ ഇനി ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ പറയുന്നു. അബൂബക്കറിനായി മകൻ അമൽ തഹസീനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് നാളെ കോടതി പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.