അമ്പും വില്ലും ആര്‍ക്കുമില്ല: ഉദ്ധവിന് 'തീപ്പന്തം'; ഷിന്‍ഡേയ്ക്ക് ചിഹ്നം ആയില്ല

അമ്പും വില്ലും ആര്‍ക്കുമില്ല: ഉദ്ധവിന് 'തീപ്പന്തം'; ഷിന്‍ഡേയ്ക്ക് ചിഹ്നം ആയില്ല

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി തീപ്പന്തം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് ബാല്‍സാഹെബ് ആഞ്ചി ശിവസേന എന്ന പേരും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു.

ശിവസേന ബാലസാഹേബ് താക്കറെ, ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറെ, ശിവസേന പ്രബോധന്‍കര്‍ താക്കറെ എന്നിവയില്‍ ഏതെങ്കിലും പേരും ത്രിശൂലം, ഉദയസൂര്യന്‍, തീപ്പന്തം എന്നിവയില്‍ ഏതെങ്കിലും ചിഹ്നവും അനുവദിക്കണമെന്നായിരുന്നു ഉദ്ധവ് വിഭാഗത്തിന്റെ ആവശ്യം.

ഉദയസൂര്യന്‍, ത്രിശൂലം, ഗദ എന്നീ ചിഹ്നങ്ങളായിരുന്നു ഷിന്ദേ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ഉദയസൂര്യന്‍, ത്രിശൂലം എന്നീ ചിഹ്നങ്ങള്‍ ഉദ്ധവ് താക്കറെയും കമ്മിഷന് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മുമ്പായി പുതിയ ചിഹ്നങ്ങള്‍ നിര്‍ദേശിക്കാന്‍ ഷിന്ദേ വിഭാഗത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

പാര്‍ട്ടിയിലെ ഭൂരിഭാഗം എം.എല്‍.എ.മാരുടെയും പിന്തുണയോടെ യഥാര്‍ഥ ശിവസേന തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഏക്നാഥ് ഷിന്ദേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ശിവസേന എന്നപേരും അമ്പും വില്ലും എന്ന ചിഹ്നവും ഇരുപക്ഷത്തിനും അനുവദിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ താത്കാലികമായി മരവിപ്പിക്കുകയായിരുന്നു.

1989-ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും ചിഹ്നമായി ലഭിച്ചത്. അതിനുമുമ്പ് വാള്‍, പരിച, തെങ്ങ്, റെയില്‍ എന്‍ജിന്‍, കപ്പ്, പ്ലേറ്റ് തുടങ്ങിയ ചിഹ്നങ്ങളിലായിരുന്നു ശിവസേനാസ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.