സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ രണ്ട് മലയാളികള്‍ക്ക് പിഴയും നാടുകടത്തലും ശിക്ഷ

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ രണ്ട് മലയാളികള്‍ക്ക് പിഴയും നാടുകടത്തലും ശിക്ഷ

റിയാദ്: ബിനാമി ബിസിനസ് നടത്തിയ രണ്ട് മലയാളികള്‍ക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. വന്‍തുക പിഴയും നാടുകടത്തലുമാണ് ശിക്ഷ. ഒരു സൗദി പൗരന്‍റെ സഹായത്തോടെ റിയാദില്‍ മിനി മാർക്കറ്റ് നടത്തിവന്ന റിയാസ് മോ൯ പൊടിയാട്ടകുണ്ടിൽ, ഹമീദ് അലി കാടൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 80,000 റിയാലാണ് പിഴയായി അടയ്ക്കേണ്ടത്. ബിനാമി മിനി മാർക്കറ്റുകള്‍ അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ലൈസന്‍സും കൊമേഷ്യല്‍ രജിസ്ട്രേഷനും റദ്ദാക്കി.

ഇവരുടെ കൂട്ടാളിയായ യമന്‍ പൗരനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ പൂർത്തിയാക്കിയാല്‍ നാടുകടത്തും. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും സ്വന്തം ചെലവിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.