തൊഴില്‍ നഷ്ടപ്പെടുന്നവർക്ക് ഇന്‍ഷുറന്‍സ്, പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം

തൊഴില്‍ നഷ്ടപ്പെടുന്നവർക്ക് ഇന്‍ഷുറന്‍സ്, പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം

ദുബായ്: യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ സാധ്യമാക്കുന്ന പദ്ധതി നിലവില്‍ വന്നു. ജോലി നഷ്ടപ്പെട്ടാല്‍ മൂന്നുമാസം വരെ ശമ്പളത്തിന്‍റെ 60 ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതി. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെയുളള സാമൂഹിക സുരക്ഷ ഉറപ്പാക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

യുഎഇ സെന്‍ട്രല്‍ ബാങ്കിന്‍റെ ലൈസന്‍സ് ഉളള ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്.
ഇന്‍ഷുറന്‍സ് ലഭിക്കാന്‍ നിബന്ധനകള്‍ പാലിക്കണം. ഒരു സ്ഥാപനത്തില്‍ ഒരു വർഷമെങ്കിലും ജോലി ചെയ്തവരായിരിക്കണം. ഇന്‍ഷുറന്‍സിന്‍റെ ഗുണഭോക്താവായ ദിവസം മുതലായിരിക്കും കാലയളവ് തീരുമാനിക്കുക. ശമ്പളത്തിന്‍റെ 60 ശതമാനമാണ് മൂന്ന് മാസം വരെ ലഭിക്കുക.  

എല്ലാ പൊതു സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവർക്ക് പരിരക്ഷ ലഭിക്കില്ല.പരമാവധി 20,000 ദിർഹമാണ് ലഭിക്കുക. ജീവനക്കാർ 40 മുതല്‍ 100 ദിർഹം വരെ സ്കീമിലേക്ക് അടയ്ക്കേണ്ടി വരും.സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവർ, പാർട് ടൈം ജീവനക്കാർ, 18 വയസില്‍ താഴെയുളളവർ,തുടങ്ങിയവർ ഇന്‍ഷുറന്‍സ് പരിരക്ഷാ പരിധിയില്‍ വരില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.