ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നു. സെപ്റ്റംബറില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.41 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍ മാസം ഇത് ഏഴു ശതമാനമായിരുന്നു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണിത്.
ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ചെലവ് ഉയര്‍ന്നതാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണം. ഇതോടെ റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയും ഉണ്ട്.
പണപ്പെരുപ്പനിരക്ക് ആറു ശതമാനത്തില്‍ താഴെ നിര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ പണ വായ്പ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നതോടെ ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് വര്‍ധിപ്പിച്ചേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.