വിദേശത്ത് ജോലി വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

വിദേശത്ത് ജോലി വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകള്‍ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ കൂടിയതോടെ മുന്നറയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നൂതന മാര്‍ഗങ്ങളുമായി തട്ടിപ്പ് സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രാലയം ട്വിറ്ററില്‍ പങ്ക് വെച്ച വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്ന് ഇങ്ങനെ, 'നിങ്ങള്‍ ജോലി അന്വേഷിക്കുകയാണോ? സൂക്ഷിക്കുക! ജോലി വാഗ്ദാനം നല്‍കി ആളുകളെ കബളിപ്പിക്കാനുള്ള അവസരങ്ങള്‍ക്കായി ചിലര്‍ കാത്തിരിക്കയാണ്. അതൊരു വ്യാജ വെബ്സൈറ്റോ ഓഫര്‍ ലെറ്ററോ ഇ-മെയിലോ ആകട്ടെ. ഇത്തരം തൊഴില്‍ തട്ടിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാമെന്നതിന് മൂന്ന് സുരക്ഷാ നിര്‍ദേശങ്ങള്‍ ഇതാ'... എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

മൂന്ന് സുരക്ഷാ നിര്‍ദേശങ്ങളും തൊട്ടുതാഴെ നല്‍കിയിട്ടുണ്ട്. 1. എത്ര ആകര്‍ഷകമെന്ന് തോന്നിയാലും സ്ഥിരീകരിക്കാത്ത ലിങ്കുകളില്‍ ക്ലിക്കുചെയ്യരുത്. 2. അപരിചിതരായ വ്യക്തികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക. 3. വ്യാജന്മാരാണെന്ന് തോന്നിയാല്‍ അത്തരം നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും മറക്കരുത്. എന്നിവയാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പുകള്‍.

പ്രശസ്ത കമ്പനികളില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ വ്യാജ എസ്.എം.എസുകള്‍ അയക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വലിയ ജാഗ്രത ആവശ്യമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കില്‍ cybercrime.gov.in പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.