ഗൗതം അദാനി രാജ്യത്തെ വലിയ സമ്പന്നന്‍; രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മുകേഷ് അംബാനി

ഗൗതം അദാനി രാജ്യത്തെ വലിയ സമ്പന്നന്‍; രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മുകേഷ് അംബാനി

ന്യൂഡല്‍ഹി: ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി ഒന്നാമതായി. 2021 ല്‍ 7,480 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടിയാക്കിയാണ് (15,000 കോടി ഡോളര്‍) ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായത്. മലയാളികളില്‍ എം.എ. യൂസുഫലിയാണ് ഒന്നാമത്.

മുകേഷ് അംബാനി (8,800 കോടി ഡോളര്‍), രാധാകിഷന്‍ ദമാനി (2,760 കോടി ഡോളര്‍), സൈറസ് പൂനവല്ല (2,150 കോടി ഡോളര്‍), ഷിവ് നാടാര്‍ (2,140 കോടി ഡോളര്‍) എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ അഞ്ച് പേര്‍.

540 കോടി ഡോളര്‍ ആസ്ഥിയുള്ള യൂസുഫലിക്കൊപ്പം അഞ്ച് മലയാളികള്‍ പട്ടികയില്‍ ഇടംപിടിച്ചു. മൂത്തൂറ്റ് കുടുംബം (400 കോടി ഡോളര്‍), ബൈജു രവീന്ദ്രന്‍ (360 കോടി ഡോളര്‍), ജോയ് ആലുക്കാസ് (310 കോടി ഡോളര്‍), എസ്. ഗോപാലകൃഷ്ണന്‍ (305 കോടി ഡോളര്‍) എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ആദ്യ അഞ്ച് പേര്‍. യൂസുഫലിക്ക് ഇന്ത്യയില്‍ 35-ാം സ്ഥാനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.