ന്യൂഡൽഹി: മറ്റു ദേശീയ ക്രിക്കറ്റ് ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിന് എത്തിതുടങ്ങിയത് ഈ അടുത്ത കാലത്താണ്. രാജ്യത്തെ രാഷ്ട്രീയ അവസ്ഥകളാണ് മറ്റു ടീമുകളെ പാക്കിസ്ഥാനിൽ നിന്നും അകറ്റിനിര്‍ത്തിയത്. 2008ലാണ് അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. അന്ന് ഏഷ്യാ കപ്പില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു. ശ്രീലങ്കയാണ് ചാംപ്യന്മാരായത്.
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നാണ്. പരമ്പരയ്ക്ക് അല്ലെങ്കില്‍ പോലും വരുന്ന ഏഷ്യാകപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലെത്തും. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റിനാണ് പാകിസ്ഥാൻ വേദിയാകുന്നത്. ഇന്ത്യ പാകിസ്ഥാനിലെത്തുമെന്ന് ബിസിസിഐയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
അടുത്ത വര്‍ഷം ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടന്‍ അറിയിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ സാധിക്കുകയുള്ളൂ.
ഏഷ്യാകപ്പിനു ശേഷം ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യയില്‍ ആരംഭിക്കും. അതിനായി പാകിസ്ഥാന്‍ ഇന്ത്യയിലെത്തും. 2011 ലാണ് അവസാനമായി ഇന്ത്യ ലോക കപ്പിന് വേദിയായത്. ബംഗ്ലാദേശ്- ശ്രീലങ്ക സംയുക്തമായിട്ടാണ് വേദി പങ്കിട്ടത്. അതേസമയം 2005-2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പര കളിച്ചത്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യ അന്ന് മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണ് കളിച്ചത്. അന്ന് ടെസ്റ്റ് പരമ്പര 1-0ന് പാസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. കറാച്ചിയില്‍ നടന്ന അവസാന ടെസ്റ്റിലാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നാല്‍ ഏകദിന പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.