ബ്രസീലിയ: ഐഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ നല്‍കാത്തതിന് ആപ്പിളിന് പിഴ ചുമത്തി ബ്രസീല്‍ കോടതി. ഏകദേശം 150 കോടിയോളം രൂപയാണ് ആപ്പിളിന് പിഴ ചുമത്തിയത്. 2020 മുതലാണ് ആപ്പിള്‍ ഐഫോണുകളുടെ റീട്ടെയില്‍ ബോക്സുകളില്‍ നിന്ന് ബാറ്ററി ചാര്‍ജറുകള്‍ എടുത്ത് മാറ്റിയത്. ഇതിനെതിരായ ഹര്‍ജി പരിഗണിച്ചാണ് ബ്രസീല്‍ കോടതി ആപ്പിളിന് 19 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയത്.
പരിസ്ഥിതി സംരക്ഷത്തിന്റെ പേരിലാണ് ആപ്പിള്‍ റീട്ടെയില്‍ ബോക്സുകളില്‍ ചാര്‍ജര്‍ നല്‍കാത്ത രീതി ആരംഭിച്ചത്. കമ്പനി ഇത് ചൂണ്ടിക്കാട്ടി കോടതിയില്‍ വാദിച്ചെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല.
തങ്ങളുടെ മിക്കവാറും ഉപയോക്താക്കളും നിലവില്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആയിരിക്കും എന്നും അതുകൊണ്ട് തന്നെ അവരുടെ പക്കല്‍ ചാര്‍ജര്‍ ഉണ്ടായിരിക്കുമെന്നും ആപ്പിള്‍ വാദിച്ചു. പുതുതായി ഐഫോണുകള്‍ വാങ്ങുന്ന ആളുകള്‍ക്ക് പ്രത്യേകമായി ചാര്‍ജര്‍ വാങ്ങാന്‍ സാധിക്കുമെന്നും കമ്പനി പറഞ്ഞു.
രാജ്യത്ത് വില്‍ക്കുന്ന പുതിയ ഐഫോണുകളില്‍ ബാറ്ററി ചാര്‍ജറുകള്‍ ഉള്‍പ്പെടുത്താത്ത നടപടിക്കുള്ള ശിക്ഷ എന്ന നിലയിലാണ് ബ്രസീലിയന്‍ കോടതി ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡിന് 19 ദശലക്ഷം ഡോളര്‍ പിഴ ചുമത്തിയിരിക്കുന്നത്. ഇനിയും ചാര്‍ജറുകള്‍ ഇല്ലാതെ റീട്ടെയില്‍ ബോക്സ് വില്‍പനയ്ക്ക് എത്തിച്ചാല്‍ പിഴ വര്‍ധിപ്പിക്കുമെന്ന് കോടതി ആപ്പിളിന് മുന്നറിയിപ്പും നല്‍കി.
റീട്ടെയില്‍ പാക്കേജിങില്‍ ബാറ്ററി ചാര്‍ജര്‍ ഇല്ലാതെ വന്ന ആദ്യ മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 12. ഇത് പുറത്തിറങ്ങിയതോടെ നിരവധി ആളുകള്‍ പരാതിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.