സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന കര്‍ത്താവിന്റെ പ്രാര്‍ത്ഥന നിര്‍ത്തലാക്കാനുള്ള നീക്കവുമായി ഗ്രീന്‍സ് പാര്‍ട്ടി. പതിറ്റാണ്ടുകളായി പാര്‍ലമെന്റില്‍ അനുവര്‍ത്തിച്ചു പോരുന്ന പാരമ്പര്യം ഇല്ലാതാക്കാന്‍ ഗ്രീന്‍സ് പാര്‍ട്ടി എംപി അബിഗെയ്ല്‍ ബോയിഡ് ആണ് പ്രമേയം അവതരിപ്പിച്ചത്.
'മത വൈവിധ്യത്തിന് പ്രധാനമുള്ള ഒരു രാജ്യത്ത് ഈ ചടങ്ങ് അനുചിതമാണെന്ന വിചിത്ര വാദം ഉയര്‍ത്തിയാണ് ഗ്രീന്‍സ് പാര്‍ട്ടി പ്രാര്‍ത്ഥന ചൊല്ലുന്നതിനെ എതിര്‍ക്കുന്നത്.
സര്‍വ്വശക്തനായ പിതാവിനെ അംഗീകരിക്കുകയും അനുഗ്രഹം ആവശ്യപ്പെടുകയും ചെയ്യുന്ന പ്രാര്‍ത്ഥന നിരോധിക്കാനാണ് ഗ്രീന്‍സ് പാര്‍ട്ടി ശ്രമിക്കുന്നത്. സമാനമായ രീതിയില്‍ വിക്ടോറിയന്‍ സംസ്ഥാന പാര്‍ലമെന്റില്‍നിന്ന് 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ഥന നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനെതുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രമേയം പരാജയപ്പെട്ടത്.
അതേസമയം ഗ്രീന്‍സ് പാര്‍ട്ടിയുടെ നീക്കത്തെ ശക്തമായി എതിര്‍ത്ത് ദീര്‍ഘകാല എംപിയായ റവറന്റ് ഫ്രെഡ് നൈല്‍ രംഗത്തുവന്നു. ഓസ്ട്രേലിയന്‍ ഭരണഘടനയുടെയും ധാര്‍മ്മികതയുടെയും അടിസ്ഥാനം ക്രിസ്തുമതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. 'സര്‍വ്വശക്തനായ ദൈവമേ, ഈ പാര്‍ലമെന്റില്‍ അങ്ങയുടെ അനുഗ്രഹം ഉറപ്പാക്കാന്‍ ഞങ്ങള്‍ താഴ്മയോടെ അപേക്ഷിക്കുന്നു. അങ്ങയുടെ മഹത്വത്തിന്റെ സമ്പന്നതയിലേക്കും ഈ് സംസ്ഥാനത്തിന്റെയും ഓസ്ട്രേലിയയുടെയും ജനങ്ങളുടെ യഥാര്‍ത്ഥ ക്ഷേമത്തിലേക്കും ഞങ്ങളുടെ ആലോചനകളെ നയിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യണമേ എന്നാണ് പ്രാര്‍ത്ഥനയിലെ വരികള്‍.
നേരത്തെയും ഗ്രീന്‍സ് പാര്‍ട്ടി ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ ഭാഗമായ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന നീക്കാന്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.