തിരുവനന്തപുരം: കുട്ടികളിൽ ഇടവിട്ട പനി ജലദോഷം ചുമ തുടങ്ങിയവയ്ക്ക് കാരണം കോവിഡാനന്തര പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലായ ഇമ്മ്യൂണിറ്റി ഡെബ്റ്റെന്ന് ആരോഗ്യവകുപ്പ്. കുട്ടികൾക്ക് പ്രത്യേക നിരീക്ഷണവും പരിഗണനയും വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയതായി മന്ത്രി വീണ ജോർജ് പറഞ്ഞു.
കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർദ്ധന ലോകത്തെമ്പാടുമുണ്ട്. സ്കൂളുകൾ അടച്ചിരുന്ന സമയത്ത് മറ്റുള്ളവരുമായി സമ്പർക്കം ഇല്ലാത്തതിനാൽ കുട്ടികൾക്ക് പ്രതിരോധശേഷി കുറഞ്ഞു അങ്കണവാടികളും സ്കൂളുകളും തുറന്നപ്പോൾ വീണ്ടും അണുക്കളുമായി കൂടുതൽ സമ്പർക്കത്തിലായി അണുബാധ ചികിത്സിച്ചില്ലെങ്കിൽ ന്യൂമോണിയയ്ക്ക് കാരണമാകുമെന്നതിനാൽ എത്രയും വേഗം ചികിത്സ തേടണം. സ്കൂളുകൾ വഴി ഇക്കാര്യത്തിൽ അവബോധം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.
ശ്വാസംമുട്ടൽ, കഫത്തിൽ രക്തം, അസാധാരണമായ ഉറക്കം, തളർച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീല നിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തിൽ കൂടുതൽ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നിവ കണ്ടാൽ ഉടൻ കുട്ടിക്ക് ചികിത്സ ഉറപ്പാക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.