ന്യൂഡല്‍ഹി: ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതില്‍ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ പ്രശംസ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും 2019-21 നും ഇടയില്‍ രാജ്യത്ത് 41.5 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഐക്യരാഷ്ട്ര വികസന പദ്ധതിയും (യു.എന്‍.ഡി.പി.), ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവും (ഒ.പി.എച്ച്.ഐ.) ചേര്‍ന്ന് തയ്യാറാക്കിയ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇത് ചരിത്രപരമായ മാറ്റമെന്നാണ് എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തില്‍ കഴിയുന്ന ആളുകളുടെ എണ്ണം അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണ് ഇതെന്നും പറയുന്നു.
അതേസമയം കോവിഡ് മഹാമാരി മൂലം ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെ മൂന്നു മുതല്‍10 വര്‍ഷം വരെ പിന്നോട്ട് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍ നിന്നുള്ള ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള വിലയിരുത്തല്‍ പ്രകാരം ഭക്ഷ്യ പ്രതിസന്ധിയില്‍ ജീവിക്കുന്ന ആളുകളുടെ എണ്ണം 2021 ല്‍ 193 ദശലക്ഷമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.