കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് മരണം; മരിച്ചവരില്‍ രണ്ട് പൈലറ്റുമാരും

കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ്  ആറ് മരണം; മരിച്ചവരില്‍ രണ്ട് പൈലറ്റുമാരും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാരും നാല് യാത്രക്കാരുമാണ് മരിച്ചത്. ഭാട്ടയില്‍ നിന്നും കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്റര്‍ ഗരുഡ് ഛത്തിയിലെ മലഞ്ചെരുവില്‍ തകര്‍ന്നുവീഴുകയായിരുന്നു.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രഥമിക വിവരം. പ്രദേശത്ത് മഞ്ഞുവീഴ്ച ശക്തമാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഉത്തരാഖണ്ഡ് സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.


അതേസമയം മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി അന്വേഷണത്തിന് ഉത്തരവിട്ടിട്ടു. കേദാര്‍നാഥിന് സമീപമുള്ള ഗരുഡ ചത്തിയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ മരണപ്പെട്ടിരിക്കുന്നുവെന്ന സങ്കടകരമായ വാര്‍ത്തയാണ് കേള്‍ക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിആര്‍എഫും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.