ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2021: ആവാസവ്യൂഹം മികച്ച ചിത്രം

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2021: ആവാസവ്യൂഹം മികച്ച ചിത്രം

തിരുവനന്തപുരം: 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ത് നിർമ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് മികച്ച സംവിധായകന്‍ (ചിത്രം:നായാട്ട്). കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനും ഉടലിലെ പ്രകടനത്തിന് ദുർഗാ കൃഷ്ണ മികച്ച നടിയുമായി. 

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

ജോഷിക്ക് ചലച്ചിത്രരത്നം:

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ജോഷിക്ക് നല്‍കും. 

റൂബി ജൂബിലി അവാര്‍ഡ് സുരേഷ് ഗോപിക്ക്:

വര്‍ഷങ്ങളായി അഭിനയ മികവുകൊണ്ട് മലയാളി പ്രേക്ഷകരെ ആരാധകരാക്കി നിര്‍ത്തുന്ന അനനുകരണീയ അഭിനയശൈലിയുടെ ഉടമ സുരേഷ് ഗോപിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി. (നിര്‍മാണം : സോഫിയ പോള്‍)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ബേസില്‍ ജോസഫ്

മികച്ച സഹനടന്‍ : ഉണ്ണി മുകുന്ദന്‍ (ചിത്രം: മേപ്പടിയാന്‍)

മികച്ച സഹനടി : മഞ്ജു പിള്ള (ചിത്രം: ഹോം)

മികച്ച ബാലതാരം : മാസ്റ്റര്‍ ആന്‍ മയ്(ചിത്രം: എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു (ചിത്രം: തുരുത്ത്) 

മികച്ച തിരക്കഥ : ജീത്തു ജോസഫ് (ചിത്രം ദൃശ്യം-2), ജോസ് കെ.മാനുവല്‍ (ചിത്രം ഋ) 

മികച്ച ഗാനരചയിതാവ് : ജയകുമാര്‍ കെ പവിത്രന്‍ (ചിത്രം : എന്റെ മഴ)

മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുല്‍ വഹാബ്(ചിത്രം : ഹൃദയം, മധുരം)

മികച്ച പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗാനം :ഗഗനമേ ചിത്രം: മധുരം)

മികച്ച പിന്നണി ഗായിക : അപര്‍ണ രാജീവ് (ഗാനം തിര തൊടും തീരം മേലെ...ചിത്രം തുരുത്ത്)

മികച്ച ഛായാഗ്രാഹകന്‍ : അസ്ലം കെ പുരയില്‍ (ചിത്രം: സല്യൂട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ചിത്രം: ഹോം)

മികച്ച ശബ്ദലേഖകന്‍ : സാന്‍ ജോസ് ( ചിത്രം : സാറാസ്)

മികച്ച കലാസംവിധായകന്‍ : മനു ജഗത് (ചിത്രം: മിന്നല്‍ മുരളി) 

മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (ചിത്രം : തുരുത്ത് )

മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (ചിത്രം: സബാഷ് ചന്ദ്രബോസ്)

മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം : വിനീത് ശ്രീനിവാസന്‍)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.