ഡോ. സ്‌കറിയ സക്കറിയ മലയാള ഭാഷയക്ക് അതുല്യ സംഭാവന നല്‍കിയ വ്യക്തി: കെസിബിസി

ഡോ. സ്‌കറിയ സക്കറിയ മലയാള ഭാഷയക്ക് അതുല്യ സംഭാവന നല്‍കിയ വ്യക്തി: കെസിബിസി

കൊച്ചി: സ്‌കറിയ സക്കറിയ മലയാള ഭാഷയക്ക് അതുല്യ സംഭാവന നല്‍കിയ വ്യക്തിയെന്ന് കെസിബിസി. മലയാള ഭാഷയുടെ സംസ്‌കാരിക പഠനത്തിനും ഗവേഷണത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ ഭാഷാ പണ്ഡിതനെയാണ് ഡോ. സ്‌കറിയ സക്കറിയ കരിക്കംപള്ളിയിലിന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത്. കേരള കത്തോലിക്കാ മെത്രാന്‍ സമതിക്കു വേണ്ടി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.

ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങിയ രചനകള്‍ അദ്ദേഹം സഞ്ചരിച്ച മലയാളഭാഷയുടെ ചരിത്രവഴികളുടെ നിദര്‍ശനങ്ങളാണ്. ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ വച്ച് നടത്തിയ ഗവേഷണങ്ങളില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാള ഭാഷയ്ക്കു നല്‍കിയ സംഭാവനകളെ തിരിച്ചറിയുക മാത്രമല്ല, അവ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുവാനും ഈ ഭാഷാ പണ്ഡിതനു കഴിഞ്ഞുവെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.