മഴ കനത്തു; ബംഗളുരു നഗരം വീണ്ടും വെള്ളത്തിലായി

മഴ കനത്തു; ബംഗളുരു നഗരം വീണ്ടും വെള്ളത്തിലായി

ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി.ബെല്ലന്‍ഡൂരിലെ ഐ.ടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി. പല വീടുകളും വെള്ളത്തിലായി. റോഡുകളില്‍ വെള്ളം പൊങ്ങിയതോടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി.

അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരു നഗരത്തില്‍ കനത്ത മഴ പെയ്യാനാണ് സാധ്യത. ഇത് മുന്‍ നിര്‍ത്തി നഗരത്തില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിന്റെ വടക്കുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എച്ച്എഎല്‍ എയര്‍പോര്‍ട്ട്, മഹാദേവപുര, ദൊഡ്ഡനെകുണ്ടി, സീഗേഹള്ളി തുടങ്ങിയ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ 60-80 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മിക്കയിടത്തും രാത്രി എട്ടിനും അര്‍ധരാത്രിക്കും ഇടയിലാണ് കനത്ത മഴ പെയ്തതെന്നും കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഏഴരയോടെയായിരുന്നു നഗരത്തില്‍ മഴ പെയ്തത്. ഇതോടെ ഓഫിസുകളില്‍ നിന്ന് തിരികെ വീട്ടിലേയ്ക്ക് മടങ്ങിയവരില്‍ പലരും മെട്രോ സ്റ്റേഷനുകളിലടക്കം കുടുങ്ങി. കനത്ത മഴയില്‍ മജസ്റ്റിക്കിന് സമീപം മതില്‍ ഇടിഞ്ഞുവീണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നാല് കാറുകള്‍ക്കും രണ്ട് ബൈക്കുകള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്.

കഴിഞ്ഞ മാസമുണ്ടായ അതിശക്തമായ മഴയിലും ബെംഗളൂരു നഗരം വെള്ളത്തിലായിരുന്നു. നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. അതുപോലെ വീടുകളിലും മറ്റം വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.