ലോകത്തിലെ ഏറ്റവും വലിയ എണ്ണകിണർ, ലോക റെക്കോർഡിട്ട് അഡ്നോക്ക്

ലോകത്തിലെ ഏറ്റവും വലിയ എണ്ണകിണർ, ലോക റെക്കോർഡിട്ട് അഡ്നോക്ക്

അബുദാബി : ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ – വാതക കിണർ കുഴിച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി ലോക റെക്കോർഡ് നേടി. അപ്പർ സഖൂം എണ്ണപ്പാടത്താണ് അഡ്നോക് എണ്ണക്കിണർ നി‍ർമ്മിച്ചത്. അമ്പതിനായിരം അടിയിലേറെ നീളമാണ് (15,240 മീറ്റർ ) ഈ എണ്ണക്കിണറിനുള്ളത്.

2017 ൽ റെക്കോർഡ് നേടിയ റഷ്യയുടെ എണ്ണകിണറിന് 15,000 മീറ്ററായിരുന്നു നീളം. ആഗോള ഊർജ ആവശ്യങ്ങളെ നിറവേറ്റുന്നതിന് അഡ്നോക്കിന്‍റെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണ് പുതിയ എണ്ണക്കിണറെന്നാണ് വിലയിരുത്തല്‍. ജീവനക്കാരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്ന് അഡ്നോക് ഡ്രിലിംഗ് സി ഇ ഒ അബ്ദുറഹിമാൻ അബ്ദുള്ള അൽ സയാരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.